Latest News
Loading...

മെഡിക്കല്‍ കിറ്റുകളും പഠന ചികിത്സാ സഹായവും വിതരണം ചെയ്‌തു

 


ദയ പാലിയേറ്റീവ്‌ കെയറിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകളും മെഡിക്കല്‍ കിറ്റുകളും പഠന ചികിത്സാ സഹായവും വിതരണം ചെയ്‌തു. 12 പഞ്ചായത്തുകളിലേയ്‌ക്കുള്ള സഹായ വിതരണം മേലുകാവ്‌ പഞ്ചായത്തിലെ ഇടമറുകില്‍ നടന്നു. 35 ഡയാലിസിസ്‌ കിറ്റുകളും 150 ഭക്ഷ്യ കിറ്റുകളും 100 മെഡിക്കല്‍ കിറ്റുകളുമാണ്‌ വിതരണം ചെയ്‌തത്‌. മാണി സി കാപ്പന്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത്‌ അംഗം ഷോണ്‍ ജോര്‍ജ്ജും ചേര്‍ന്ന്‌ വിതരണം നിര്‍വഹിച്ചു. പയസ്‌ മൗണ്ട്‌ പള്ളി വികാരി ഫാ ജോണ്‍ പാലക്കുന്നേല്‍, ദയ ചെയര്‍മാന്‍ പിഎം ജയകൃഷ്‌ണന്‍, സെക്രട്ടറി രാജീവ്‌, മേലുകാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെഞ്ചമിന്‍, ജെറ്റോ ജോസഫ്‌, അഖില അരുണ്‍, എസ്‌ഐ ഷിബു പാപ്പച്ചന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ സരള എന്നിവര്‍ പങ്കെടുത്തു.