Latest News
Loading...

"സാന്ത്വനം" ഹെൽപ്പ് ഡസ്ക് കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ആരംഭിച്ചു.

 


കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി "സാന്ത്വനം" ഹെൽപ്പ് ഡസ്ക് കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണബാങ്ക് 4061 ന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അവശ്യ ഘട്ടത്തിൽ രോഗികൾക്കുള്ള വാഹനസൗകര്യങ്ങളും, സന്നദ്ധ സേവന പ്രവർത്തനങ്ങളും ഹെൽപ്പ് ഡസ്കിൽ നിന്നും ലഭിക്കും. ജീവൻ രക്ഷാ മരുന്നുകളും, അവശ്യ വസ്തുക്കളും ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി നൽകും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ, വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ എന്നീ സേവനങ്ങളും ഹെൽപ്പ് ഡസ്കിൽ നിന്നും ലഭ്യമാകും. പി.പി.ഇ  കിറ്റുകൾ, പൾസ് ഓക്സി മീറ്ററുകൾ,  ഫേസ് ഷീൽഡുകൾ, എൻ -95 മാസ്ക്കുകൾ, ഗ്ലൗസുകൾ എന്നിവ മിതമായ നിരക്കിൽ ആവശ്യക്കാർക്ക് നൽകും. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഹെൽപ്പ്  ഡസ്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശാന്തമ്മ രമേശൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. ദിനേശ്, ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി, ബാങ്ക് സെക്രട്ടറി ടി.സി. വിനോദ് എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ജി. ത്രിഗുണ സെൻ, ജോസുകുട്ടി കാട്ടാത്തുവാലാ,  ജയചന്ദ്രൻ തെക്കേടത്ത്, കെ.പി. പ്രശാന്ത്, ഡി. ശശികുമാർ, ജിഷാ ജോസ് മുരിക്കൻ, ജൂണിയർ  ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. ജോഷി, ബാങ്ക് അസി: സെക്രട്ടറി പി.കെ. പ്രശോഭനർ തുടങ്ങിയവർ സംബന്ധിച്ചു.