Latest News
Loading...

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു


കടുത്തുരുത്തി പഞ്ചായത്ത് കപിക്കാട് 13-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 ൽ അധികം നിർധന കുടുംബാംഗങ്ങൾക്ക് വിരുത്തികുളങ്ങര ഫാമിലി ഫൗണ്ടേഷൻ നല്കിയ ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉത്ഘാടന യോഗത്തിന് വാർഡ് മെമ്പർ സുനിതകുമാരി എം.കെ. അദ്ധ്യക്ഷത വഹിയ്ക്കുകയും  ടോമി മാത്യൂ പ്രാലടിയിൽ സ്വാഗതം ആശംസിയ്ക്കുകയും ചെയ്തു. കടുത്തുരുത്തി M.L.A. അഡ്വ. മോൻസ് ജോസഫ് വിതരണ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.


 വാർഡിൻ്റെ  എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സിബി ഇഞ്ചയ്ക്കപ്പറമ്പിൽ ആശംസകൾ നേർന്നു. ശ്രീ. ലൂക്കോസ് വിരുത്തികുളങ്ങര, R.R.T. അംഗങ്ങളായ ഫിലിപ്പ് പാലച്ചുവട്ടിൽ, നോബി കുനാനിയ്ക്കൽ, ബാബു ഊളം കുത്തിയിൽ, ശ്യാം ചെരുവൻ കാലായിൽ, ജിൽസ് മുപ്പാത്തിയിൽ, വിശാഖ് നെല്ലിക്കുന്ന് എന്നിവർ സന്നിഹിതരായിരുന്നു. മൂന്നാം ഘട്ട ചാരിറ്റിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകളും രണ്ടാം ഘട്ട ചാരിറ്റിയുടെ ഭാഗമായ കപ്പ വിതരണത്തിന് 5000/- രൂപ ധനസഹായവും നല്കിയ വിരുത്തികുളങ്ങര ഫാമിലി ഫൗണ്ടേഷൻ അംഗങ്ങൾക്കും അതിനു നേതൃത്വം നല്കിയ ശ്രീ. ജോസ് വിരുത്തികുളങ്ങരയ്ക്കും നന്ദി രേഖപ്പെടുത്തി. കപ്പ തന്നു സഹായിച്ച ജോബി വാക്കേപ്പറമ്പിൽ കുടുംബത്തിനോടും, വാഹന സൗകര്യം നല്കിയ വിൽസൺ ചൂരപ്പാടത്തിനോടും ഉള്ള കടപ്പാട് മെമ്പർ അനുസ്മരിച്ചു. ശ്രീ. സിജോ കരിശ്ശേരിയ്ക്കൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി