Latest News
Loading...

ആനപ്പുര കാറ്റില്‍ തകര്‍ന്നു


കനത്ത കാറ്റില്‍ ഗജശ്രേഷ്‌്ഠന്‍ പല്ലാട്ട്‌ ബ്രഹ്മദത്തന്റെ വാസ സ്ഥലവും തകര്‍ന്നുവീണു. അഡ്വ രാജേഷ്‌ പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മദത്തനെ മഴയും വെയിലുമേല്‍ക്കാതെ താമസിപ്പിക്കാനായി നിര്‍മിച്ച പുരയാണ്‌ തകര്‍ന്നത്‌. ഇരുമ്പു ഗര്‍ഡറില്‍ നിര്‍മിച്ച വാസ സ്ഥലം തകര്‍ന്നുവീണെങ്കിലും ആരാധനാ മൂര്‍ത്തികളായ ദേവന്‍മാരുടെ തിടമ്പേറ്റുന്ന ബ്രഹ്മദത്തന്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. മേലമ്പാറ ഭാഗത്ത്‌ കാറ്റില്‍ നിരവദി വീടുകള്‍ക്ക്‌ നാശനഷ്ടമുണ്ടായിട്ടുണ്ട്‌.