Latest News
Loading...

ജനകീയ അടുക്കളയിലേക്ക് എം.എൽ.എ ഹെൽപ്പ് ഡെസ്കും, കടുത്തുരുത്തി യൂത്ത് ഫ്രണ്ട് കമ്മറ്റിയും ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമാക്കി


കടുത്തുരുത്തി: കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചിരിക്കുന്ന ജനകീയ അടുക്കളയിലേക്ക് എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം കമ്മറ്റി സജ്ജമാക്കിയ ഒരു ചാക്ക് അരിയും, പച്ചക്കറികളും, ഒരാഴ്ചത്തേക്ക് ആവശ്യമായ തേങ്ങയും അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കൈമാറി.  

   കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ഭക്ഷ്യ ധാന്യങ്ങൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌റ്റീഫൻ പാറാവേലി, ടോമി നിരപ്പേൽ, നോബി മുണ്ടയ്ക്കൻ, ലൈസമ്മ  മാത്യു, കെ.എസ് സുരേഷ്, കേരളാ കോൺഗ്രസ് നേതാക്കളായ വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ രാധാമണി പ്രസാദ്, എം.എൽ.എ ഹെൽപ്പ് ഡെസ്ക് വേളന്റിയർമാരായ അരുൺ മാത്യു, ജെയിസൺ മാത്താങ്കരി, ടുഫിൻ തോമസ്, ജിന്റോ പാറാവേലി, ആൽബിൻ തോമസ്, നിജോ ജോയി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

   കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾക്ക് എം.എൽ.എയുടെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അഭ്യർത്ഥിച്ചു. വികസന ആവശ്യങ്ങളും, ജനകീയ പ്രശ്നങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ച് ജന പ്രതിനിധികളുടെയും, രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രത്യേകം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. 

   കടുത്തുരുത്തിയുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള ഭാവി പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ രാഷ്ട്രീയത്തിന് അതീതമായുഉള്ള സഹകരണവും, കൂട്ടായ നേതൃത്വവും നിശ്ചയമായും ഉണ്ടാവുമെന്ന് എം.എൽ.എ അറിയിച്ചു. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ആവശ്യമായ ചർച്ചകൾ വികസന കാര്യങ്ങളിൽ നടത്തുമെന്ന് എം.എൽ.എ വ്യക്തമാക്കി.