Latest News
Loading...

കരൂര്‍ പഞ്ചായത്തിലെ ഭക്ഷ്യക്കിറ്റിനുള്ള തുക വലവൂര്‍ ബാങ്ക് കൈമാറി


വലവൂര്‍ ബാങ്ക് കരൂര്‍ പഞ്ചായത്തിലെ  കോവിഡ് ബാധിതരും ക്വാററ്റൈനില്‍   ഇരിക്കുന്നതുമായ 222  കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് മുഖാന്തിരം നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണച്ചിലവിനുള്ള തുകയുടെ ചെക്ക് പഞ്ചായത്ത്  പ്രസിഡന്റ് മഞ്ജു ബിജുവിന് ബാങ്ക് പ്രസിഡന്റ് കെ.ജെ ഫിലിപ്പ് കുഴികുളം നല്‍കി. വൈസ് പ്രസിഡന്റ്  കൃഷ്ണന്‍കുട്ടി നായര്‍ ട , ബാങ്കിന്റെയും പഞ്ചായത്തിലെയും ഭരണസമിതിയംഗങ്ങളായ ബെന്നി മുണ്ടത്താനം, ലിന്റന്‍ ജോസഫ് ,ബാങ്ക് ഭരണസമിതി അംഗങ്ങളായ  രാമകൃഷ്ണന്‍ നായര്‍, ബിനോയി മാനുവല്‍  , ഫ്രാന്‍സിസ്  മൈലാടൂര്‍ ടോമി N ജേക്കബ്ബ്  പഞ്ചായത്ത് അംഗങ്ങളായ ആനിയമ്മ ജോസ്, സീനാ ജോണ്‍, പ്രിന്‍സ്  കുര്യത്ത്, വല്‍സമ്മ തങ്കച്ചന്‍ , ഗിരിജ ജയന്‍ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി  ബിജു ജേക്കബ്ബ് , പഞ്ചായത്ത്  സെക്രട്ടറി ബിജു M മാത്യു  എന്നിവര്‍ സംബന്ധിച്ചു.