കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് രണ്ടാംതരംഗത്തിൽ പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ലോക്ക്ഡൗണിൽ പെട്ട് ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കാനാകാത്തവർക്കും വേണ്ടിയാണു ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിയത്. വാഴത്തോപ്പ് പഞ്ചായത്തിലെ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി കോവിഡ് കോൺട്രോൾ മെഡിക്കൽ ഓഫീസർ ഡോ.സിബി ജോർജ് മെമ്പർമാരായ സാബു, ഏലീയാമ്മ, സെലിൻ തോമസ്.ടിന്റു സുഭാഷ്, സിജി എന്നിവർ പങ്കെടുത്തു. അരി, പഞ്ചസാര, എണ്ണ, ഉപ്പ്, മല്ലിപ്പൊടി, മുളക്പൊടി, സാമ്പാർ പൊടി, കാപ്പി പൊടി, കടുക്, ജീരകം, മാസ്ക്, സാനിറ്റൈസർ, ഫിനോയിൽ, ഡിഷ് വാഷ്, സോപ്പ് എന്നിങ്ങനെ 15 ഇനം അവശ്യ സാധനങ്ങൾ അടങ്ങിയ കിട്ടുകളാണ് വിതരണം ചെയ്തത് എന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.