Latest News
Loading...

പഞ്ചായത്ത്‌ അംഗം അമേരിക്കയിലേയ്‌ക്ക്‌ പോയതായി പരാതി



 കോവിഡും പ്രകൃതിക്ഷോഭവും ദുരിതം വിതയ്‌ക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കേണ്ട പഞ്ചായത്ത്‌ അംഗം അമേരിക്കയിലേയ്‌ക്ക്‌ പോയതായി പരാതി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ അംഗം സിറിയക്‌ മാത്യുവാണ്‌ കോവിഡ്‌ മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ പോയത്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി മല്‍സരിച്ച്‌ വിജയിച്ച ശേഷം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാതെ വീണ്ടും വിദേശത്തേയ്‌ക്ക്‌ പോയതിലാണ്‌ പ്രതിഷേധമുയരുന്നത്‌. എല്‍ഡിഎഫ്‌ ഭരണത്തിലുള്ള മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്‌ എം പ്രതിനിധിയാണ്‌ മൂന്നാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്‌.