കോവിഡ് കാലത്ത് 15 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുകയാണ് പാലായിലെ ജെപിഎസ് ഹെല്‍ത്ത് കെയര്‍ നീതി മെഡക്കല്‍ സ്റ്റോര്‍. ജെപിഎസ് കെയര്‍ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുട കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് ജോസുകുട്ടി പറഞ്ഞു. കോവിഡ് കാലത്ത് മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്കുകയും ചെയ്യും. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു.