Latest News
Loading...

കോട്ടയം ജില്ലയിൽ‍ ഇന്ന് 18 നും 44 നും ഇടയ്ക്ക് പ്രായവും അനുബന്ധ രോഗങ്ങളും ഉള്ളവർ‍ക്കും ഭിന്നശേഷിക്കാർ‍ക്കും മാത്രം കോവിഡ് വാക്‌സിൻ‍.




കോട്ടയം ജില്ലയിൽ‍ ഇന്ന് (മെയ് 18) 18 വയസ്സ് മുതല്‍ 44 വയസ്സ് വരെ പ്രായവും അനുബന്ധ രോഗങ്ങളും ഉള്ളവർ‍ക്കും ഇതേ പ്രായവിഭാഗത്തിലെ ഭിന്നശേഷിക്കാർ‍ക്കും മാത്രമായിരിക്കും കോവിഡ് വാക്‌സിൻ‍ നൽ‍കുക എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

www.cowin.gov.in എന്ന പോർ‍ട്ടലിൽ രജിസ്‌ട്രേഷൻ‍ നടത്തിയതിന് ശേഷം www.covid19.kerala.gov.in/vaccineഎന്ന വെബ്സൈറ്റിൽ‍ വ്യക്തിവിവരങ്ങൾ‍ നൽ‍കി അനുബന്ധ രോഗം സംബന്ധിച്ച  സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക. 

രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള  സർട്ടിഫിക്കറ്റോ ഭിന്നശേഷി സർ‍ട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്. നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് സമർ‍പ്പിക്കാതിരുന്നതു മൂലം ഇന്നലെ (മെയ് 17) അപേക്ഷകൾ‍ നിരസിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകർ‍ക്ക് അയച്ചിട്ടുണ്ട്. ഇവർ‍ക്ക് ശരിയായ സർട്ടിഫിക്കറ്റ് സമർപ്പിച്ച് വീണ്ടും അപേക്ഷ നൽകാം.

രജിസ്റ്റർ‍ ചെയ്തവരുടെ രേഖകൾ‍ പരിശോധിച്ച് അർഹരായവർക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം അതിൽ നൽകിയിട്ടുള്ള കേന്ദ്രത്തിൽ‍ നിശ്ചിത തീയതിലും സമയത്തും  എത്തിയാൽ മതിയാകും.

രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ അസ്സൽ വാക്‌സിൻ സ്വീകരിക്കാൻ‍ എത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്. 

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം  സംബന്ധിച്ച  സർട്ടിഫിക്കറ്റിന്റെ മാതൃകയും www.dhs.kerala.gov.in,  www.arogyakeralam.gov.inwww.sha.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.